Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robbery Mavelikkara

മാ​വേ​ലി​ക്ക​ര​യി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി ക​വ​ര്‍​ച്ച; 17 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം ക​വ​ര്‍​ന്നു

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര​യി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി 17 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു.

കൊ​റ്റാ​ര്‍​കാ​വ് പു​തു​പ്പ​റ​മ്പി​ല്‍ എ​ബി​യു​ടെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. എ​ബി​യും സ​ഹോ​ദ​രി​യും ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ആ​ശു​പ​ത്രി​യി​ല്‍ പോ​യി​രു​ന്നു. രോ​ഗ​ബാ​ധി​ത​യാ​യ അ​മ്മ​യും മ​റ്റൊ​രു സ​ഹോ​ദ​രി​യും മാ​ത്ര​മാ​ണു വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രെ​യും ശ​ല്യ​പ്പെ​ടു​ത്തേ​ണ്ടെ​ന്നു ക​രു​തി വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ ക​ത​ക് വ​ലി​ച്ച​ട​ച്ച ശേ​ഷ​മാ​ണു പോ​യ​ത്.

ആ​ശു​പ​ത്രി​യി​ല്‍ നി​ന്നെ​ത്തി​യ​പ്പോ​ള്‍ കി​ട​പ്പു​മു​റി​യി​ലെ ത​ടി അ​ല​മാ​ര​യു​ടെ വാ​തി​ല്‍ തു​റ​ന്നുകി​ട​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. അ​ല​മാ​ര​യി​ല്‍ രണ്ടു ഡ​പ്പി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന എ​ബി​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും ഒ​രു പ​വ​ന്‍ വീ​തം വ​രു​ന്ന ലോ​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ അഞ്ചു പ​വ​ന്‍റെ രണ്ടു മാ​ല, ഒ​രു പ​വ​ന്‍റെ മ​റ്റൊ​രു മാ​ല, ഒ​രു പ​വ​ന്‍ വീ​ത​മു​ള്ള രണ്ടു സ്വ​ര്‍​ണ വ​ള​ക​ള്‍, രണ്ടു പ​വ​ന്‍റെ പാ​ദ​സ​രം, ഒ​രു ഗ്രാ​മി​ന്‍റെ കു​രി​ശ് ലോ​ക്ക​റ്റു​ള്ള ഒ​ന്ന​ര പ​വ​ന്‍ മാ​ല, ഒ​രു പ​വ​ന്‍റെ കൈ​ച്ചെ​യി​ന്‍, ര​ണ്ട​ര ഗ്രാ​മി​ന്‍റെ രണ്ടു മോ​തി​രം, ഡ​യ​മ​ണ്ട്സി​ന്‍റെ ക​മ്മ​ല്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യാ​ണു മോ​ഷ​ണം പോ​യ​ത്. അ​ല​മാ​ര​യു​ടെ വാ​തി​ല്‍ കു​ത്തി​യി​ള​ക്കി​യാ​ണു സ്വ​ര്‍​ണം അ​പ​ഹ​രി​ച്ച​ത്.

മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​രി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യു​ടെ ര​ണ്ട​ര​പ്പ​വ​ന്‍റെ മാ​ല യു​വാ​വ് വ​ലി​ച്ചുപൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​താ​യി പ​രാ​തി. ക​ണ്ടി​യൂ​ര്‍ പ​ള്ളി​യി​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സ​തി​യ​മ്മ​യു​ടെ (73) മാ​ല​യാ​ണു പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ആ​ള്‍ സ​തി​യ​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു. വ​ള ഊ​രി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. സ​മീ​പ​ത്തെ കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു പോ​ലീ​സ്.

ക​ണ്ടി​യൂ​ര്‍ തെ​ക്കേന​ട​യി​ലെ വീ​ട്ടി​ല്‍നി​ന്നു മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ​ണം പോ​യ​താ​യും പ​രാ​തി​യു​ണ്ട്.

Latest News

Corehub Up